കൊച്ചി: 53-ാമത് ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി അസറ്റ് ഹോംസ് സുരക്ഷാ ക്യാമ്പയിന്‍ നടത്തി. അപകടരഹിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനു ലക്ഷ്യമിട്ടുള്ള ഡ്രൈവ് റ്റു സീറോ ഹാം ക്യാമ്പെയിനിന്റെ ലോഗോ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് ദേവരാജ് പ്രകാശനം ചെയ്തു. അസറ്റ് ഹോംസിന്റെ നിര്‍മാണം പുരോഗമിക്കുന്ന മുപ്പതിലേറെ വരുന്ന പ്രൊജക്റ്റ് സൈറ്റുകളില്‍ ആചരിക്കുന്ന സുരക്ഷാ വാരം അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

വാരാചരണത്തിന്റെ ഭാഗമായി കമ്പനിയുടെ സൈറ്റുകളിലും ഓഫീസുകളിലും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍, ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സുരക്ഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. കൊച്ചിയില്‍ നടന്ന സമാപന പരിപാടിയില്‍ നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ഹോണററി സെക്രട്ടറി എ എല്‍ ജാക്സണ്‍, ഫാക്ട് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് എജിഎം (റിട്ട.) ജയകുമാര്‍ ഗോപിനാഥന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സൈറ്റുകള്‍, വ്യക്തികള്‍, സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ വിജയിച്ചവര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ഈ വര്‍ഷത്തെ നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ അവാര്‍ഡ് ലഭിച്ച അസറ്റ് ഹോംസിന്റെ രണ്ട് പ്രോജക്റ്റുകളുടെ ചുമതലക്കാര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍, സിടിഒ മഹേഷ് എല്‍, ചീഫ് എന്‍ജിനീയര്‍ ക്വസ്റ്റ് ഗ്ലിസണ്‍ ജോര്‍ജ്, തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഫോട്ടോ – 53-ാമത് ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി അപകടരഹിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനു ലക്ഷ്യമിട്ടുള്ള ഡ്രൈവ് റ്റു സീറോ ഹാം എന്ന അസറ്റ് ഹോംസ് ക്യാമ്പെയിനിന്റെ ലോഗോ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് ദേവരാജ് പ്രകാശനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here