കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന ‘മഹിള ന്യായ്’  പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. നിര്‍ധനരായ സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭ്യമാക്കും. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റല്‍, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പരാതി കേള്‍ക്കുന്നതിന് പ്രത്യേക വരണാധികാരി എന്നി ഉറപ്പുകളും മുന്നോട്ടുവച്ചു. കര്‍ഷകര്‍, ആദിവാസി വിഭാഗം, വനിതകള്‍ എന്നിവര്‍ക്കുള്ള ന്യായ് ഉറപ്പുകള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാക്കും. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന വനിതാ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സുപ്രധാന പ്രഖ്യാപനം. 

LEAVE A REPLY

Please enter your comment!
Please enter your name here