പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ഥി ടി.എം.തോമസ് ഐസക് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന യുഡിഎഫ് പരാതിയില്‍ ജില്ലാ കലക്ടര്‍ വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം ഐസക്ക് മറുപടി നല്‍കണം. ചട്ടലംഘനം ഇല്ലെന്നാണ് തോമസ് ഐസക്കിന്‍റെ  നിലപാട്.

കോഴഞ്ചേരിയില്‍ സര്‍ക്കാര്‍ അധ്യാപകരുടെ പരിപാടിക്കിടെ ബാനര്‍ അഴിച്ചുമാറ്റി തോമസ് ഐസക്കിനെ പങ്കെടുപ്പിച്ചു. കുടുംബയോഗങ്ങളില്‍ കുടുംബശ്രീ, ഹരിതകര്‍മ സേന പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നു. കെ.ഡിസ്കിലെ കണ്‍സല്‍റ്റന്‍റുമാരെ ഉപയോഗിച്ച് വിവരശേഖരണവും തിരഞ്ഞെടുപ്പു പ്രചാരണവും നടത്തുന്നു. കെഡിസ്ക്, കുടുംബശ്രീ പ്രവര്‍ത്തകര്‍ വീട് കയറി തൊഴില്‍ വാഗ്ദാനം നല്‍കി. പന്തളം തെക്കേക്കര പഞ്ചായത്തില്‍ തൊഴിലിന് വായ്പ വാഗ്ദാനം നല്‍കി തുടങ്ങിയ പരാതികളാണ് യുഡിഎഫ് ജില്ലാ കലക്ടര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നല്‍കിയത്. ആരോപണത്തില്‍ കഴമ്പുള്ളതുകൊണ്ടാണ് വിശദീകരണം ചോദിച്ചതെന്ന് യുഡിഎഫ്

കത്ത് കിട്ടിയാല്‍ മറുപടി നല്‍കുമെന്ന് തോമസ് ഐസക്ക്. ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. അവകാശമുള്ള സ്ഥലത്തേ പോയിട്ടുള്ളു. വ്യാജ പ്രചാരണങ്ങള്‍ ഏല്‍ക്കില്ല. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പ് സര്‍ക്കാര്‍, കുടുംബശ്രീ പരിപാടികളില്‍ എല്ലാം തോമസ് ഐസക്ക് സജീവമായിരുന്നു. മുഖാമുഖം പരിപാടിയുമായാണ് ഇടത് പ്രചാരണം മുന്നോട്ട് പോകുന്നത്. സംവിധാനങ്ങള്‍ ദുരുപയോഗിച്ചാല്‍ തെളിവുകളോടെ പരാതി നല്‍കേണ്ടിവരുമെന്നാണ് എന്‍ഡിഎയുടേയും നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here