കേന്ദ്രമന്ത്രി എന്ന പദവി പ്രചാരണത്തിന് ഉപയോഗിച്ച് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണമെന്ന് പറഞ്ഞ തരൂർ താൻ വ്യക്തിപരമായി പരാതി നൽകില്ലെന്ന് അറിയിച്ചു. അതേസമയം, ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരാപാടികള്‍ സംഘടിപ്പിച്ച് വോട്ട് തേടുകയാണെന്ന് എൽഡിഎഫിന് പിന്നാലെ യു.ഡി.എഫും ആരോപണം കടുപ്പിക്കുകയാണ്. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. പെരുമാറ്റ ചട്ടലംഘനം ഉയർത്തി രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് എൽ.ഡി.എഫ് പരാതി നൽകിയിരുന്നു.

അതേസമയം, രാജീവ് ചന്ദ്രശേഖർ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയോ നിവേദനങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നായി ബി.ജെപി നേതൃത്വം. വിഷയത്തിൽ കമ്മിഷന് എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് ഉറ്റുനോക്കുകയാണ് ഇടത്, വലത് മുന്നണികൾ.

LEAVE A REPLY

Please enter your comment!
Please enter your name here