നാല് മണ്ഡസങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി.  എറണാകുളത്ത് പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ മല്‍സരിക്കും. കൊല്ലത്ത് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറും ആലത്തൂരില്‍ ടി.എന്‍.സരസുവും മല്‍സരിക്കും.

മേനക ഗാന്ധിക്ക് സുല്‍ത്താന്‍പുരില്‍ സീറ്റ് നല്‍കിയപ്പോള്‍ മകന്‍ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല. വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തില്‍ ജിതിന്‍ പ്രസാദ മല്‍സരിക്കും. മണ്ഡി സീറ്റില്‍ കങ്കണ റണൗട്ട് സ്ഥാനാര്‍ഥിയാകും. കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ.സിങ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല.  വി.കെ. സിങ്ങിന്റെ മണ്ഡലത്തില്‍ ആര്‍.കെ.എസ് ഭദൗരിയ മല്‍സരിച്ചേക്കും.  കാണ്‍പുര്‍ എം.പി സത്യദേവ് പച്ചൗരിയും സ്ഥാനാര്‍ഥിയാകില്ല.  

LEAVE A REPLY

Please enter your comment!
Please enter your name here