ഇരിഞ്ഞാലക്കുട: വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിങ്ങ് കോളേജിൽ വിദേശ വിദ്യാഭ്യാസ, തൊഴിൽ സാദ്ധ്യതകളെ കുറിച്ച് അവബോധം നൽകുന്നതിനും , ആധുനിക കാലഘട്ടത്തിലെ മാനസിക വെല്ലുവിളികളെ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും എബ്രോഡ് സ്റ്റഡി സെന്ററും വെൽനസ്സ്സെന്ററും തുറന്നു പ്രവർത്തനം ആരംഭിച്ചു.

കുടുംബത്തെ ആശ്രയിക്കാതെ പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയമാണ് വിദ്യാർത്ഥികൾ ഇന്ന് ലക്ഷ്യമാക്കുന്നത് , ഇതിന് ആവശ്യമായ വിവിധ കോഴ്സുകൾ സ്കോളർഷിപ്പുകൾ, തൊഴിൽ സാദ്ധ്യതകൾ എന്നിവ യൂണിവേഴ്സൽ എബ്രോഡ് സ്റ്റഡീസിൽ കൂടി വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നു.  ജെ.ബി. എഡ്യു ഫ്ലൈ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന്റെയും കൊച്ചി ആസ്റ്റർ      മെഡ്സിറ്റിയുടെയും സഹകരണത്തോടെയാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

സെന്ററുകളുടെ   ഉദ്ഘാടനം കേരള ഡിജിറ്റൽ സർവ്വകലാശാല ഡീൻ ഡോ. അലക്സ് ജെയിംസ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ.ജോസ്. കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ആസ്റ്റർ മെഡിസിറ്റി അസിസ്റ്റന്റ് മാനേജർ (റിലേഷൻഷിപ്പ് ) റഷീദ്.എൻ.എ, ജെ.ബി.എഡ്യു ഫ്ലൈ ഡയറക്ടർമാരായ ബിജു വർഗ്ഗീസ്,  ജോസഫ് തരകൻ, വൈസ് പ്രിൻസിപ്പാൾ ഡോ.കെ.കെ.നാരായണൻ,  ഡോ.ജോബിൻ എം.വി. എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here