പാനൂര്‍ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സനോജ് വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അമൽ ബാബു സ്ഫോടനസ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിന് പോയതെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം. സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട്ടില്‍ നേതാക്കള്‍ പോയത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും ഗോവിന്ദനും മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയും ന്യായീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here