മസാല ബോണ്ട് ഇടപാട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്തിനാണ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്നത് വിശദീകരിക്കാൻ ഇ.ഡി രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്കായി ഐസകിന്റെ  വിശദീകരണം ആവശ്യമുണ്ടെന്ന് രേഖകൾ പരിശോധിച്ച ശേഷം കോടതി നിരീക്ഷിച്ചു. ഇത് ഐസക്കിനെ വിളിച്ചുവരുത്തി വേണോ, രേഖാമൂലം മതിയോ എന്ന് ഇ.ഡിക്ക് തീരുമാനിക്കാം. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതികരിച്ച തോമസ് ഐസക്ക്  ജനാധിപത്യത്തിന്റെ പവിത്രത ഉയര്‍ത്തിപ്പിടിച്ചുവെന്നും ഇ.ഡി നല്‍കിയ കവറിലെ വിവരങ്ങള്‍ പുറത്തുവിട്ട് കൂടുതല്‍ പ്രതികരിക്കുമെന്നും പറഞ്ഞും.

LEAVE A REPLY

Please enter your comment!
Please enter your name here