കേരളത്തിൽ   ഇത്തവണത്തെ അക്ഷയതൃതിയയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. സ്വര്ണ്ണ വില്പ്പനയില് വന് ഇടിവ് ആണ്  അക്ഷയ ത്രിദീയ ദിനത്തിൽ ഉണ്ടായത് എന്ന്  സ്വര്ണ്ണവ്യാപാരികൾ . അക്ഷയതൃതീയ വില്പ്പനയില് ഏകദേശം 40 ശതമാനം കുറവ് ഉണ്ടായതായതായാണ് ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് വെളിപ്പെടുത്തിയിരിക്കുന്നത്.അക്ഷയതൃതിയ ദിനത്തെ സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങള് ജനങ്ങള് മനസ്സിലാക്കിയതാണ് സ്വര്ണ്ണ വില്പ്പനയിലുണ്ടായ ഈ കുറവ് വ്യക്തമാക്കുന്നതെന്ന് സോഷ്യല് മീഡിയ രംഗത്ത് വ്യാപരിക്കുന്നവര് പറയുന്നു. സ്വര്ണ്ണ വില്പ്പന മാത്രം ലക്ഷ്യമിട്ട് കുറച്ചു കാലങ്ങള്ക്കു മുമ്പു മാത്രം ഉയര്ന്നുവന്ന അക്ഷയതൃതിയ ആഘോഷം സ്വര്ണ്ണ വ്യാപാരികളുടെ സൃഷ്ടിയാണെന്ന് നേരത്തേ പ്രചരണങ്ങളുണ്ടായിരുന്നു. അതിന്റെ സത്യം ജനങ്ങള് മനസ്സിലാക്കിയതാണ് ഈ അക്ഷയതൃതിയ ദിനങ്ങളിലെ സ്വര്ണ്ണ വില്പ്പനയുടെ കുറവ് കാണിക്കുന്നതെന്നും അവര് പറയുന്നു.

കഴിഞ്ഞ കാലങ്ങളില് അക്ഷയതൃതിയ ദിനങ്ങളോട് അനുബന്ധിച്ച് വന് സ്വര്ണ്ണ വില്പ്പനയാണ് ജുവലറികളില് നടന്നിരുന്നത്. ഈ ദിനത്തിനെ ഉയര്ത്തിക്കാട്ടി പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വന് പരസ്യങ്ങളും സ്വര്ണ്ണകടക്കാര് നല്കിയിരുന്നു. ഇത്തവണയും അത്തരം പരസ്യങ്ങളുണ്ടായിരുന്നെങ്കിലും ഒറ്റയടിക്ക് 40 ശതമാനമാണ് സ്വര്ണ്ണ വില്പ്പനയില് കുറവുണ്ടായത്. സ്വര്ണ്ണ വില്പ്പന രംഗത്തെ ഈ വന്കുറവ് വ്യാപാരികളെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല് ജനങ്ങളെ ജുവലറികളില് നിന്നും അറ്റിയത് മസാഷ്യല് മീഡിയ പ്രചരണങ്ങളല്ലെന്നും കേന്ദ്രസര്ക്കാരിന്റെ പുതിയ വില്പ്പന നയങ്ങളാണെന്നും വ്യക്തമാക്കി സ്വര്ണ്ണവ്യാപാരികളും രംഗത്തെത്തി. കേന്ദ്രഗവണ്മെന്റിന്റെ പുതിയനയമനുസരിച്ച് രണ്ടുലക്ഷം രൂപയില് കൂടുതലുള്ള കൊടുക്കല് വാങ്ങലുകള്ക്ക് പാന്കാര്ഡ് നിര്ബന്ധമാക്കിയതുമാണ് വില്പ്പന ഇടയാന് കാരണമായതെന്നാണ് അവര് പറയുന്നത്.

അക്ഷയതൃതിയയിലെ സ്വര്ണ്ണം വാങ്ങലിനെ പരിഹസിച്ച് ‘അക്ഷയ ജട്ടിയ’ പ്രതിഷേധവുമായി ഡിങ്കമത വിശ്വാസികളും രംഗത്തെത്തിയിരുന്നു. അക്ഷയ ത്രിദീയയുടെ സത്യവും, പാരമ്പര്യവും, കള്ളത്തരവുമൊക്കെ വെളി വാക്കുവാൻ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here