പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങി മരിച്ചു. പയ്യാവൂർ തിരൂരിലെ ആക്കാംപറമ്പിൽ സലിജന്റെ മകൾ ഒരിജ (13), മകൻ സഫാൻ (7), സലിജന്റെ സഹോദരൻ ബിനോയിയുടെ മകൻ മാനിക് (13), കുറ്റിക്കാട്ടിൽ ജോസിന്റെ മകൾ ആയൽ (7), മകൻ അഖിൽ (5) എന്നിവരാണു മുങ്ങിമരിച്ചത്. ചമതച്ചാൽ പുഴയിൽ തിരൂർ ഭാഗത്തു കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ആറു പേരാണു പുഴയിൽ വീണത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. അഞ്ചു മൃതദേഹങ്ങളും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട നാലു കുട്ടികളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാമത്തെ കുട്ടിയെ അൽപസമയത്തിന് ശേഷമാണ് കണ്ടെത്തിയത്. ഈ കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. മരിച്ച കുട്ടികളെല്ലാം ബന്ധുക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here