Saturday, May 4, 2024
spot_img
Home ന്യൂസ്‌ കേരളം കോന്നിയില്‍ അമ്പതുകാരിക്ക് പീഡനം; ബംഗാള്‍ സ്വദേശി പിടിയില്‍

കോന്നിയില്‍ അമ്പതുകാരിക്ക് പീഡനം; ബംഗാള്‍ സ്വദേശി പിടിയില്‍

75
0

പത്തനംതിട്ട: കോന്നി പെരിങ്ങോട്ടൂരില്‍ അമ്പതുകാരിയായ സ്ത്രീ പീഡനത്തിനിരയായി. സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ പത്തിനം തിട്ട ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

13329931_952442324853760_1717322681_n

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജിന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ആക്രമിച്ച പ്രതി വീട്ടില്‍നിന്ന് വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രക്തംവാര്‍ന്ന് അവശനിലയിലായ സ്ത്രീയെ ആസ്പത്രിയിലെത്തിച്ചത്‌

സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇവരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here