തിരുവനന്തപുരം: പണക്കാര്‍ കഴിക്കുന്നതെന്നു കരുതുന്ന ഭക്ഷണത്തിന് കൊഴുപ്പുനികുതി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശമെന്ന് ബിബിസി മുതല്‍ വോയിസ് ഓഫ് അമേരിക്കവരെയുള്ള അന്തര്‍ദേശീയമാധ്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നതാണ്. കേരളത്തിലെ ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റില്‍ നിര്‍ദേശിച്ച ഈ നികുതിപരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ബ്രാന്‍ഡഡ് റസ്റ്റാറന്റുകളിലെ ബര്‍ഗര്‍, പീസ, ടാക്കോസ്, പിസ്ത, ഡോനട്‌സ്, സാന്റ്വിച്ച്, ബര്‍ഗര്‍പാറ്റി, ബ്രെഡ് ഫില്ലിങ്ങുകള്‍ തുടങ്ങിയവക്ക് 14.5 ശതമാനം കൊഴുപ്പുനികുതി വരും. ഇതോടെ 1000 രൂപക്ക് ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ 193 രൂപ അധികം നല്‍കേണ്ടി വരും.

ഇതിനുപുറമേ സംസ്ഥാനത്ത് പല ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുകയും ചെയ്യും. പരമാവധി വില രേഖപ്പെടുത്തി പാക്കറ്റുകളില്‍ വില്‍ക്കുന്ന ആട്ട, മൈദ, സൂജി, റവ എന്നിവക്ക് അഞ്ച് ശതമാനം നികുതി വര്‍ധിക്കും. കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിക്കും. ബസുമതി അരിക്കും അഞ്ച് ശതമാനം നികുതി വരും. വെളിച്ചെണ്ണയുടെ വിലയും അഞ്ച് രൂപയോളം ഉയരും. ഓരോ ബ്രാന്‍ഡുകളുടെയും വിലയ്ക്കനുസരിച്ച് മാറ്റം വരും. വെളിച്ചെണ്ണ ഉപയോഗിക്കുന്ന അലക്ക്‌സോപ്പിനും അഞ്ച് ശതമാനം നികുതി വരും. എന്നാല്‍, അലക്ക്‌സോപ്പില്‍ വെളിച്ചെണ്ണ ഉപയോഗം തീരെ കുറവാണെന്നാണ് വിലയിരുത്തല്‍. തവിടെണ്ണക്ക് അഞ്ച് ശതമാനം വില കൂടും. തുണിയുടെ നികുതി രണ്ട് ശതമാനമായി ഉയരുന്നതും വിലയില്‍ പ്രതിഫലിക്കും.

ഭൂമി ഇടപാടുകള്‍ക്കാണ് ഏറ്റവും ചെലവേറുക. സാമ്പത്തിക ഇടപാട് ഇല്ലാത്ത ഭാഗപത്രം പോലുള്ളവക്കും വന്‍ തുക നല്‍കേണ്ടി വരും. കുടുംബാംഗങ്ങള്‍ തമ്മിലെ ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരുശതമാനമായിരുന്നു മുദ്രപ്പത്രനിരക്ക്. എത്ര തുകയുടെ ഇടപാട് നടന്നാലും പരമാവധി 1000 രൂപ മതിയെന്ന പരിധിയാണ് എടുത്തുകളഞ്ഞത്. ഇനി ന്യായവിലയുടെ മൂന്ന് ശതമാനം

LEAVE A REPLY

Please enter your comment!
Please enter your name here