പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് അനുമതി റദ്ദാക്കിയതോടെ പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവളത്തിന് കളമൊരുങ്ങുന്നു. സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ളാഹ, പെരുനാട് എന്നീ എസ്റ്റേറ്റുകളില്‍ ഏതെങ്കിലുമൊരു സ്ഥലമാണ് സര്‍ക്കാര്‍ ഇതിനായി ഉദ്ദേശിക്കുന്നത്. ഈ തോട്ടങ്ങളോട് അനുബന്ധിച്ച് ആയിരമോ രണ്ടായിരമോ ഏക്കര്‍ ഇതിനായി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ശബരിമല തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി ആലോചിക്കുന്നത്.
പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം വരുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പമ്ബയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍ തന്നെ പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here