തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ ഫീസ് വര്‍ദ്ധനയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന സമരം കൂടുതല്‍ ശക്തമാക്കാന്‍ യു.ഡി.എഫ് ഏറ്റെടുത്തു. നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തേണ്ട തുടര്‍ സമരത്തെക്കുറിച്ച് ഇന്ന് യു.ഡി.എഫ് നിയമസഭാകക്ഷി യോഗം തീരുമാനിക്കുമെന്ന് യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ തന്നെ സഭ പ്രതിപക്ഷ ബഹളത്തില്‍ മുഖരിതമായിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും വലിയ തോതില്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്ന കാഴ്ചയും സഭയിലുണ്ടായി. ബഹളത്തിനിടയിലും ചോദ്യോത്തര വേള സ്പീക്കര്‍ പൂര്‍ത്തിയാക്കി. സഭ പിരിഞ്ഞതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ മുന്നിലേക്ക് ബാനറുമയി എത്തി. മൂന്ന് എംഎല്‍എമാരുടെ അനിശ്ചിതകാല നിരാഹാര സമരം, രണ്ട് പേരുടെ അനുഭാവ സത്യഗ്രഹം എന്നിവയിലൂടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here