1435996296_hehz3el8

ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ധനസഹായം ചെയ്തിരുന്നതായി മുന്‍ റോ മേധാവി എ.എസ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍. കശ്മീര്‍ താഴ്വരയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പണം നല്‍കി സ്വാധീനിച്ചിരുന്നു. ഒരു വര്‍ഷത്തോളം രഹസ്യാനേഷ്വണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തീവ്രവാദി,വിഘടനവാദി സംഘടനകള്‍ക്കും ധനസഹായം ചെയ്തിരുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സ്വാധീനത്തില്‍ നിന്നും തീവ്രവാദി സംഘടനകളെ മാറ്റുന്നതിനു വേണ്ടിയാണ് ഇന്ത്യ പണമൊഴുക്കിയിരുന്നതെന്നും എ.എസ് ദുലത്ത് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സഈദ് അലി ഗീലാനി പോലെയുള്ള നൂറുകണക്കിന് വിഘടനവാദി, പാക് അനുകൂല സംഘടനാ നേതാക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വിമാന യാത്രാചെലവ്, ചികിത്സ, മറ്റു ചെലവുകള്‍ എന്നിവക്കുള്ള സഹായം നല്‍കിയിരുന്നു. ഇന്ത്യ തേടിയിരുന്ന കുപ്രസിദ്ധ തീവ്രവാദികളിലൊരാളായ സഈദ് സലാഹുദ്ദീന്‍ റോയുമായി ബന്ധപ്പെട്ടിരുന്നതായും പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് വരാന്‍ തയാറായിരുന്നതായും ദുലത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here