കണ്ണൂർ ക്ലേയ്സ് ആൻഡ് സെറാമിക്‌സിൽ ജനറൽ മാനേജർ ആയി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയായ ദീപ്തി നിഷാന്ത് രാജി വച്ചു. ഇപി ജയരാജന്റെ മേൽ പാർട്ടി കർശനനടപടികൾ സ്വീകരിച്ച് തുടങ്ങിയതിന്റെ സൂചനയായാണ് ദീപ്തിയുടെ രാജി. കഴിഞ്ഞ ദിവസം ദീപ്തിയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ മാധ്യമപ്രവർത്തകർക്ക് ഇവർ രാജി വെക്കുന്നതുമായി ബന്ധപ്പെട്ട സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ഇന്ന് രാവിലെ മുതൽ എകെജി സെന്ററിൽ നടന്നു വരുന്ന ചർച്ചകളുടെ ഫലമാണ് രാജിയെന്നാണ് വിവരം. വെള്ളിയാഴ്ചക്കുള്ളിൽ ഇപി ജയരാജനെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ ജയരാജന്റെ ഭാര്യാസഹോദരി പികെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയായി നിയമിച്ചത് വിവാദമായതിനെത്തുടർന്ന് തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. അപ്പോഴും ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയായ ദീപ്തിയെ തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നില്ല.

മൊറാഴ, പാപ്പിനിശ്ശേരി ലോക്കൽ കമ്മിറ്റികൾ ദീപ്തിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ കർശന പരാമർശങ്ങൾ അടങ്ങിയ കത്ത് മേൽക്കമ്മറ്റികൾക്ക് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here