അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. അതേസമയം കെ.ബാബുവിന്റെ മകളുടെ വിവാഹചെലവും വിജിലന്‍സ് അന്വേഷിക്കും. 200 പവനിലേറെ നല്‍കിയെന്ന് വിജിലന്‍സിന് മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സ്ത്രീധനത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദീകരണം തേടും.

നേരത്തെ ബാബുവിന്റെ ഭാര്യയുടെയും ബിനാമികളെന്ന് ആരോപിക്കുന്നവരുടേയും മൊഴി വിജിലന്‍സ് ശേഖരിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ അവസാന ഘട്ടമായിട്ടാണ് ബാബുവിനെ ചോദ്യം ചെയ്യുന്നത്.

റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെയും ആധാരങ്ങളുടേയും പണത്തിന്റെയും വിശദ വിവരങ്ങളും കൂടാതെ ബാബുവിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള ലോക്കറുകളിലെ ഇടപാടുകളുടെ കാര്യവും ആരായും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here