നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തും.

റിസര്‍വ്വ് ബാങ്കിന്റെ തിരുവനന്തപുരം റീജ്യണല്‍ ഓഫിസിനു മുന്നില്‍വച്ചാണ് സമരം നടത്തുക. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും പങ്കുചേരും.

LEAVE A REPLY

Please enter your comment!
Please enter your name here