നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ശമ്പള ദിവസമായ ഒന്നാം തിയ്യതി ശമ്പളം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ബാങ്കുകളുടെയും കൈവശം പണമില്ല. സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർ എന്നിവർക്ക് സാധാരണയായി ഒന്നാം തിയ്യതിയാണ് ശമ്പളം നൽകുക. ട്രഷറി വഴി ശമ്പളം നൽകുന്ന സംസ്ഥാന സർക്കാരുകൾക്ക് ജീവനക്കാർക്ക് നൽകാൻ പണമില്ലാത്തതാണ് പ്രധാന പ്രതിസന്ധി.

ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവർക്ക് നിലവിലെ പണം പിൻവലിക്കുന്നതിലുള്ള നിയന്ത്രണം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കറൻസി ലഭ്യമാക്കുന്ന കാര്യവും അതുപോലെ നിയന്ത്രണം നീക്കുന്നതിലും റിസർവ് ബാങ്കിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ്. മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. വിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സർക്കാർ യോഗം ചേർന്നു. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ആർബിഐ പ്രതിനിധികളും പങ്കെടുക്കും.

രാജ്യത്തെ എടിഎമ്മുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജീവനക്കാരുടെ ശമ്പളം ബാങ്കുവഴി നൽകുമ്പോൾ ഉണ്ടാവാനിടയുള്ള തിരക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നും ബാങ്കുകൾക്ക് നിശ്ചയമില്ല. മിക്ക എടിഎമ്മുകളിലും 2000 രൂപ നോട്ടുകൾ മാത്രമാണ്. ചില്ലറ ക്ഷാമമുള്ളതിനാൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നതിന് കച്ചവടക്കാരടക്കമുള്ളവർ വിമുഖത കാണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here