നിലമ്പൂർ: നവം 30 മുതൽ ഡിസംബർ 4 വരെ നിലമ്പൂർ പാലുണ്ടയിൽ നടന്ന ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭാ മലബാർ മേഖല കൺവെൻഷൻ സമാപിച്ചു.

മേഖലാ രക്ഷാധികാരി പാസ്റ്റർ വി.ജെ.ജോർജ് ഉദ്ഘാടനം നിർവഹിച്ച കൺവെൻഷനിൽ മേഖലാസെക്രട്ടറി പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.  പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന രാത്രിസമ്മേളനങ്ങളിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, ഷാജു സി. ജോസഫ്, ഫിലിപ്പ് പി. തോമസ്, അനീഷ് കാവാലം, വിൽസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ മാത്യുതോമസ്, കെ.സി.ഉമ്മച്ചൻ, ബിജോയ് കുര്യാക്കോസ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു.

ഡിസംബർ 4 ഞായറാഴ്ച നടന്ന സംയുക്താരാധനയിൽ ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ വചനം ശുശ്രൂഷിച്ചു. മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് തിരുവത്താഴശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബാബു ജോസഫ്, പാസ്റ്റർ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ  ഗാനശുശ്രൂഷ നടന്നു.ജോർജ് തോമസ്, ജയിംസ് വർക്കി, പാസ്റ്റർ ബാബു മഞ്ചേരി, അനിൽ കെ.ജി. പാസ്റ്റർ മനോജ്, പാസ്റ്റർ. ഷാജി.പി.റ്റി, സാം കൊണ്ടാഴി, പാസ്റ്റർ ലാലു വറുഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. പാലക്കാട് മുതൽ കാസർക്കോഡു വരെയുള്ള ഐപിസി സഭകൾ മലബാർ മേഖലയിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here