അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ഹര്‍ജി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എം.എം മണി. മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ല. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്‌നമാണ്. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന് കരുതി രാജിവെക്കാനില്ല.
‘വേറെ പണിയൊന്നിമില്ലേ, അതിനുവച്ച വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതി’ – മണി പ്രതികരിച്ചു. തന്നെ മന്ത്രിയാക്കിയത് എല്‍.ഡി.എഫാണ്. യു ഡി എഫ് കാരല്ലാ അവർ പലതും പറയും എന്റെ പാർട്ടിയും മുന്നണിയും പറയുന്നതുപോലെ ചെയ്യും. തനിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സംബന്ധിച്ച് പിന്നീട് ഡിവിഷന്‍ ബഞ്ചില്‍നിന്ന് അനുകൂല വിധി വന്നിട്ടുണ്ട്. ‘ഹൈക്കോടതിയും സുപ്രീം കോടതിയും കിടക്കുകയല്ലേ’ – അദ്ദേഹം പറഞ്ഞു കേസിന്റെ പേരില്‍ തന്റെ ഒരു രോമത്തിനുപോലും ഒരു പ്രശ്‌നവുമില്ല. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായ കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here