pay-commission-report.jpg.image.784.410

തിരുവനന്തപുരം∙ ശമ്പളപരിഷ്ക്കരണ റിപ്പോർട്ട് സിഎൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി. 2,000 രൂപ മുതൽ 12,000 രൂപവരെ അടിസ്ഥാന ശമ്പള വർധനവിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. 2014 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാർശ.

ക്ലർക്ക് മുതൽ അണ്ടർ സെക്രട്ടറി വരെയുള്ളവരുടെ ശമ്പള സ്കെയിൽ ഡൗൺലോഡ് ചെയ്യാം >>

ശമ്പള സ്കെയിൽ ശുപാർശ ഇങ്ങനെ. ബ്രാക്കറ്റിൽ പഴയ സ്കെയിൽ

∙ ഏറ്റവും കുറഞ്ഞ സ്കെയിലായ 8,500-13,210 രൂപ 17,000-35,700 രൂപയാകും

∙ കൂടിയ സ്കെയിൽ 48,640- 59,840 രൂപ 97,000-1,20,000 രൂപയാകും

∙ 500- രൂപമുതൽ 2400 രൂപവരെ വാർഷിക വേതന വർധനവ്

∙ എൽഡി ക്ലർക്ക് – 21,000- 43,000 (9,940- 15,380)

∙ യുഡി ക്ലർക്ക് – 26,500- 53,000 (13,210- 22,370)

∙ എച്ച്എസ്എ – 30,700- 62,000 (14,620- 23480)

∙ ഇതുകൂടാതെ, ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ വർധന ശുപാർശ ഇങ്ങനെയാണ് (പഴയത് ബ്രാക്കറ്റിൽ)
∙ 17,000 – 35,700 (8500 – 13,210) ∙ 18,000 – 37,500 (8730 – 13,540) ∙ 19,000 – 39,500 (8960 – 14,260) ∙ 20,000 – 41,500 (9190 – 15,780)

പ്രധാന ശുപാർശകൾ

∙ പുതുക്കിയ ശമ്പളം/ പെൻഷൻ എന്നിവയുടെ പ്രാബല്യം 1.07.2014 മുതൽ

∙ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാണ് (നിലവിലെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കം ലഭിച്ചു വരുന്ന കുറഞ്ഞ വേതന 15,300 രൂപയും കൂടിയത് 1,07,712 ഉം ആണ്)

∙ കുറഞ്ഞ ഇൻക്രിമെന്റ് നിരക്ക് 500 രൂപയും കൂടിയത് 2,400 രൂപയും ആയിരിക്കും ഏറ്റവും അടിസ്ഥാന ശമ്പളത്തിൽ 2.94 ശതമാനവും ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും.

∙ വലുതും പ്രാധാന്യമേറിയതുമായി 500 പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് പദവിയിലേക്ക് ഉയർത്തേണ്ടതാണ്.

∙ ക്രമസമാധാന ചുമതല നൽകേണ്ട എസ്എച്ച്ഒമാരെയും ഡിവൈഎസ്പിമാരെയും തിരഞ്ഞെടുക്കാൻ ഒരു സർവീസ് സെലക്‌ഷൻ ബോർഡ് രൂപീകരിക്കേണ്ടതാണ്.

∙ ഡപ്യൂട്ടി തഹസിൽദാരുടെ കേഡറിലേക്ക് വില്ലേജ് ഓഫിസർ തസ്തിക ഉയർത്തേണ്ടതാണ്.

∙ ഹയർ സെക്കൻഡറി വകുപ്പും വൊക്കേഷണൽ സെക്കൻഡറി വകുപ്പും ലയിപ്പിച്ച് ഒറ്റ വകുപ്പാക്കേണ്ടതാണ്.

∙ അച്ചടി-സ്റ്റേഷണറി വകുപ്പുകൾ ലയിപ്പിക്കേണ്ടതാണ്.

∙ ഹൈസ്കൂൾ അധ്യാപകർക്ക് 28 വർഷമാകുമ്പോൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ പദവി നൽകും.

∙ 1,000 മുതൽ 3,000 രൂപവരെ വീട്ടുവാടക അലവൻസ് വർധിപ്പിക്കണം

പെൻഷൻ പരിഷ്കരണം

∙ കുറഞ്ഞ പെൻഷൻ 6,500 രൂപ കൂടിയത് 60,000 രൂപ (നിലവിൽ യഥാക്രമം 4,500 രൂപയും 29,920 രൂപയുമാണ്)

∙ ലയിപ്പിക്കേണ്ട ക്ഷാമബത്ത 80 ശതമാനം

∙ ഫുൾ പെൻഷനു വേണ്ട സർവീസ് കാലാവധി 25 വർഷമായി കുറക്കേണ്ടതാണ്

സാമ്പത്തിക ബാധ്യത

∙ ശമ്പള/പെൻഷൻ പരിഷ്കരണം മൂലമുണ്ടാകുന്ന ആകെ അധിക ബാധ്യത 5277 കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.

സംസ്ഥാന സർവീസിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയും ആക്കണമെന്നാണു റിപ്പോർട്ടിലെ ശുപാർശ. വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കാനും പെൻഷൻ ലഭിക്കാൻ വേണ്ട സർവീസ് പരിധി 30ൽ നിന്ന് 25 വർഷമാക്കി കുറയ്ക്കാനും നിർദേശമുണ്ട്. ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെയാകും നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here