കായംകുളം: മനുഷ്യാവകാശ സംരക്ഷണ പ്രവർത്തന രംഗത്ത് നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ച്  ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്കാരം ജനുവരി 9 ന്  സംസ്ഥാന മനുഷ്യാവകാശ  കമ്മീഷൻ  ആക്ടിങ്ങ് ചെയർമാൻ ജസ്റ്റിസ് പി. മോഹനദാസ്  സമ്മാനിക്കും.

പ്രമുഖ വിവരവകാശ പ്രവർത്തകനായ അഡ്വ.ഡി.ബി.ബിനു ,മേരി എസ്തപ്പാൻ , മാതൃഭൂമി റിപ്പോർട്ടർ കണ്ണൻ നായർ , ഏഷ്യനെറ്റ് റിപ്പോർട്ടർ അനീഷ് , തെരുവോരം മുരുകൻ , തുടങ്ങി
വിവിധ മേഖലകളിലുളള പ്രമുഖകരെയും പുരസ്ക്കാരം നല്കി ആദരിക്കും.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ പതിനഞ്ചാം  വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം ജസ്റ്റിസ് ആർ.നടരാജൻ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ ജില്ലയിൽ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഇടിക്കുള ചാണ്ടിയുടെയും അച്ചാമ്മ ചാണ്ടിയുടെയും ഇളയ മകനായ  ഡോ.ജോണ്‍സണ്‍  വാലയിൽ ഇടിക്കുള കഴിഞ്ഞ 22 വര്‍ഷമായി  ജീവകാരുണ്യ – സാമൂഹിക മേഖലകളിൽ നടത്തി വരുന്ന  പ്രവർത്തനങ്ങളിലൂടെ  ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാർഡ് ഹോൾഡേഴ്സ്  റിപ്പബ്ളിക്ക് , യു.ആർ.എഫ് യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡ്  എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്. 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യൂത്ത് അവാർഡുകൾ കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യുയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് , കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ”ഗുഡ് സമരിറ്റ്‌ൻ ‘ പുരസ്ക്കാരം , ഗാന്ധി ദർശൻ പുരസ്കാരം  എന്നിവയും നേടിയിട്ടുണ്ട്.

കേരള സംസ്ഥാന  പൗരാവകാശ സമിതിയുടെ വൈസ് പ്രസിഡൻറ് ആയ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് .

നാഷണൽ  ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ മുൻ ജനറൽ സെക്രട്ടറിയും ജനകീയ ജാഗ്രത സമിതി സംസ്ഥാന ചെയർമാനും ആയ  ഡോ.ജോൺസൻ സമർപ്പിച്ച നിവേദനങ്ങളിലൂടെ അനേകം ജനകീയ വിഷയങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട് .

IMG-20170106-WA0021

LEAVE A REPLY

Please enter your comment!
Please enter your name here