കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായിക-സാമ്പത്തിക മേഖലകളില്‍ സഹകരണപ്രസ്ഥാനങ്ങള്‍ നല്‍കിവരുന്ന സംഭാവനകള്‍ അവഗണിക്കാവുന്നതല്ല എന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരള്‍-ഉദര സംബന്ധിയായ രോഗങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായുള്ള കോഴിക്കോട് സഹകരണ ആശുപത്രിയിലെ ചികില്‍സാകേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരായ ഒട്ടേറെ പേര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍ സഹകരണ ആശുപത്രികളുടെ സാന്നിദ്ധ്യം സഹായകമാണ്. സ്വകാര്യമേഖലയിലെ ചൂഷണത്തില്‍നിന്നും രോഗികള്‍ക്കു ആശ്വാസം പകരാന്‍ ഇവയ്ക്കു കഴിയും. ‘ആശ്വാസം കീശ ചോര്‍ത്താതെ’ എന്ന മുദ്രാവാക്യമാണ് കോഴിക്കോട് സഹകരണ ആശുപത്രി മുന്നോട്ടുവെയ്ക്കുന്നത്. ലോകോത്തര നിലവാരമുള്ള ആധുനികചികിത്സ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ലാഭേച്ഛയില്ലാത്ത ഇത്തരം നിലപാടുകളാണ് സഹകരണപ്രസ്ഥാനങ്ങളുടെ കരുത്ത്.

കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-വ്യവസായിക-സാമ്പത്തിക മേഖലകളില്‍ സഹകരണപ്രസ്ഥാനങ്ങള്‍ നല്‍കിവരുന്ന സംഭാവനകള്‍ അവഗണിക്കാവുന്നതല്ല. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കടന്നെത്താത്ത സേവനമേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുജനസേവനരംഗങ്ങളില്‍ സഹകരണപ്രസ്ഥാനങ്ങളും മികച്ച പങ്കാളിത്തമാണ് വഹിക്കുന്നത്. അത്തരമൊരു പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ ജില്ലാ സഹകരണ ആശുപത്രി.

LEAVE A REPLY

Please enter your comment!
Please enter your name here