മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. എല്ലാ മതവും സ്നേഹത്തിനും സഹോദര്യത്തിനും ഊന്നല്‍ നൽകുന്നതാണെന്നു കേരളാ മുഖ്യമന്ത്രി പിണറയി വിജയൻ പറഞ്ഞു.കോഴിക്കോട് മര്‍ക്കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍, വിശേഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനകാര്യത്തിലുള്ള ഉന്നമനത്തില്‍ മര്‍കസ് സ്ഥാപനങ്ങള്‍ വഹിച്ചുപോരുന്ന പങ്ക് ചെറുതല്ല.

മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. എല്ലാ മതവും സ്നേഹത്തിനും സഹോദര്യത്തിനും ഊന്നല്‍ നല്‍കുന്നതാണ്. എന്നാൽ വര്‍ഗീയത മറ്റ് മതസ്ഥരെ ശത്രുവായി കാണാനാണ് പ്രേരിപ്പിക്കുന്നത്. ഇളം മനസ്സുകളെ വര്‍ഗീയമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ആപത്താണ്. സഹപാഠികളെ വര്‍ഗീയകാഴ്ചപ്പാടോടെ ശത്രുവായി കാണുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നത് ശരിയായ കാര്യമല്ല. വിദ്യാര്‍ത്ഥികളില്‍ മതനിരപേക്ഷ മൂല്യങ്ങളും മനുഷ്യസ്നേഹവും വളര്‍ത്തുക എന്നത് കൂടി ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസം കച്ചവടവല്‍കരിക്കപ്പെടുന്നത് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ലാഭം എന്നത് ഇക്കാലത്ത് വിദ്യാഭ്യാസമേഖലയില്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന ഒരു പദമാണ്. “ലാഭകരമല്ലാത്ത വിദ്യാഭ്യാസസ്ഥാപനം” എന്ന ഒരു പ്രയോഗം തന്നെ നിലവിലുണ്ട്. വിദ്യാഭ്യാസത്തിന്റെ ലാഭം കാര്യക്ഷമതയുളള ചിന്താശേഷിയുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിലാണ്. വിദ്യാര്‍ത്ഥികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിലും കൂടി വരികയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലുന്ന പ്രവണതയും കണ്ടുവരുന്നു. ഇത്തരം നിലപാടുകള്‍ മാനേജ്‌മെന്റുകള്‍ അവസാനിപ്പിക്കണം.

സംഘടിക്കാനും പ്രതിഷേധിക്കാനുമുളള അവകാശം ഏതൊരു പൗരനെന്നപോലെ വിദ്യാര്‍ത്ഥിക്കുമുണ്ട്. വിദ്യാഭ്യാസമേഖലയിലെ തിരുത്തല്‍ ശക്തികളായാണ് വിദ്യാര്‍ത്ഥികളുടെ സംഘടനകള്‍ നിലനിന്നുപോന്നിട്ടുളളത്. ഇക്കാരണത്താല്‍ തന്നെ വിദ്യാലയ പരിസരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മാറ്റി നിര്‍ത്താനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here