തനിക്കെതിരെ നടന്ന ആക്രമണ കേസ് ഒന്നുമല്ലാതെ ആയിപോകുമോ എന്ന ആശങ്ക നടിക്കുണ്ടെന്ന് സാമൂഹിക പ്രവർത്തകയും പ്രമുഖ ഡബിംങ്ങ് താരവുമായ ഭാഗ്യലക്ഷ്മി.

മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

സിനിമാമേഖലയിലെ മൗനവും കേസിന് പിന്നിൽ ഗൂന്ധാലോചനയില്ലന്ന സർക്കാറിന്റെ നിലപാടുമെല്ലാം നടിയെയും കുടുംബത്തേയും വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

സംഭവത്തിന് ശേഷം നേരിട്ട് കണ്ടപ്പോൾ ചങ്കുറപ്പോടെ നേരിടുമെന്ന് പറഞ്ഞ കുട്ടിയാണ് ഇപ്പോൾ വീണ്ടും വേദനിക്കുന്നത് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഞാൻ നടിയെ കാണാൻ എത്തിയപ്പോൾ ഉണങ്ങി വരണ്ട കണ്ണുകളുമായാണ് അവളെ കാണപ്പെട്ടത്. നിനക്ക് സങ്കടം വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ‘കാറിലിരുന്ന് കരഞ്ഞപ്പോൾ കരയാതെടീ എന്ന് അവൻ ആക്രോശിച്ചപ്പോൾ നിന്ന കണ്ണുനീരാണെന്ന’ മറുപടിയാണ് കിട്ടിയത്.

രണ്ട് മണിക്കൂർ അത്രയ്ക്കും ആ കുട്ടി അനുഭവിച്ചു. എല്ലാം തുറന്ന് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ആരും ഇല്ലന്ന് പറയുന്നവർ ആ കുട്ടിയുടെ മുന്നിലിരുന്ന് സംസാരിക്കണം. അപ്പോഴേ ആ വേദന മനസ്സിലാവുകയുള്ളൂ.

ഇപ്പോൾ പ്രചരിക്കുന്ന നടനിൽ ആ കുട്ടി സംശയിക്കുന്നില്ല. അത്രയ്ക്ക് മോശക്കാരനാണോ എന്നാണ് ചോദിച്ചത്. അതിനുമപ്പുറം ആരോ ഉണ്ട് അതാരാണെന്ന് തനിക്ക് അറിയില്ലങ്കിലും. അതിശക്തരാണ് എന്ന കാര്യം അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിക്ക് ഇപ്പോൾ ലഭിക്കുന്ന പിന്തുണ സൗഹൃദത്തിന്റെ പുറത്ത് മാത്രമാണ്. അത് പ്രിഥ്വിരാജ് ആയാലും മഞ്ജുവും റിമയുമായാലും അത്തരത്തിലാണ് ഇടപെടുന്നത് ഭാഗ്യലക്ഷ്മി ചൂണ്ടികാട്ടി.

ക്രൂരമായി പ്രമുഖ നടി ആക്രമിക്കപ്പെട്ടിട്ടും സിനിമാ മേഖലയിൽ നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാവാത്തതിൽ സിനിമാ പ്രവർത്തകർക്കിടയിൽ തന്നെ അമർഷം പുകയുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.

ശനിയാഴ്ച നടി മാധ്യമങ്ങളെ കാണാനിരുന്നത് പോലും കേസ് സംബന്ധമായ പ്രതികരണത്തിനാണോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.

അതേസമയം ഗൂഡാലോചന സംബന്ധമായ കാര്യങ്ങൾ അറിയുന്നതിനും തൊണ്ടി മുതൽ കണ്ടെടുക്കുന്നതിനുമായി പൾസർ സുനിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here