കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാര്‍ക്കെതിരെ വേണ്ടി വന്നാല്‍ കാപ്പ ചുമത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സദാചാര ഗുണ്ടകളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരെ ഗുണ്ടാ നിയമവും വേണ്ടി വന്നാല്‍ കാപ്പയും ചുമത്തും- മുഖ്യമന്ത്രി പറഞ്ഞു. ശിവസേനക്കാരെ രാഷ്ട്രീയക്കാരായി അംഗീകരിക്കില്ല. ഇവരെ കൈകാര്യം ചെയ്യുന്നതില്‍ പൊലിസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനപ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പൊലിസിന് കഴിഞ്ഞില്ല. ഇതിനെതിരെ നടപടിയെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. എറണാകുളം സെന്‍ട്രല്‍ സി.ഐക്ക് അന്വേഷണ ചുമതല നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഇന്നലെ 8 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ശിവസേനക്കെതിരെ ഇന്ന് ഡി.വൈ.എഫ്.ഐ അടക്കം വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here