കോഴിക്കോട്: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ യുവജനവിഭാഗമായ പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ (P Y C) നോർത്ത് സോൺരൂപീകരണം മേയ് 23നു കോഴിക്കോട് ട്രിനിറ്റി അസംബ്ലീസ് ഓഫ് ഗോഡിൽ വച്ചു നടന്നു. പി വൈ സി സ്റ്റേറ്റ്  പ്രസിഡന്റ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ അധ്യക്ഷതയിൽ പി സി ഐ ദേശീയ സെക്രട്ടറി ബ്രദർ ഗ്ലാഡ്സൻ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. പി വൈ സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഇവാ. മാത്യു ബേബി സങ്കീർത്തനം വായിച്ചു.  സ്റ്റേറ്റ് സെക്രട്ടറി ബ്ലെസ്സിൻ മലയിൽ സ്വാഗതം ആശംസിക്കുകയും സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പൽ കൃതജ്ഞത അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് മീഡിയ കണ്വീനർ പാസ്റ്റർ ജെ പി വെണ്ണിക്കുളം സന്ദേശം നൽകി.

 നോർത്ത് സോണ് ഭാരവാഹികളായി പാസ്റ്റർ സിജു സ്കറിയ (പ്രസിഡന്റ്) ബ്രദർ ജെയിംസ് വർക്കി (സെക്രട്ടറി) പാസ്റ്റർ റോയ് പി ജോർജ് (ട്രഷറർ) Pr. ജോമോൻ ജോസഫ്,  ബ്രദർ ജിനു രാജു, ഇവാ. ബിജേഷ് കെ തോമസ്, പാസ്റ്റർ ജസ്റ്റിൻ രാജ് വിക്ടർ, പാസ്റ്റർ റെയ് രാജ് (വൈസ് പ്രസിഡന്റ്മാർ), Pr. ആന്റണി ജോർജ്, Pr. വില്യം ജേക്കബ്, ബ്രദർ ജോണ് പോൾ, ബ്രദർ ജെഡ്സൻ ജേക്കബ് (ജോയിൻറ് സെക്രട്ടറിമാർ), പാസ്റ്റർ എൽദോസ് കുര്യാക്കോസ് (പ്രയർ കൺവീനർ) പാസ്റ്റർ ഷാജി സിസിൽ (മീഡിയ കൺവീനർ) ബ്രദർ അജയൻ എസ് (ചാരിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർ ബാബു ഏബ്രഹാം അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ നോബിൾ പി തോമസ്, സി എ മലയാളം ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ റോയിസൻ ജോണി, പി ആ ജെയിംസ്, സാം എം ജോണ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

വിവിധ പെന്തക്കോസ്ത് സഭകളുടെ യുവജനങ്ങൾ അണിനിരക്കുന്ന സംയുക്ത വേദിയാണ് പി .വൈ. സി

 

LEAVE A REPLY

Please enter your comment!
Please enter your name here