APJ.jpg.image.784.410

 

ന്യൂഡൽഹി∙ ഇന്നലെ അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ കബറടക്കം വ്യാഴാഴ്ച നടക്കും. മൃതദേഹം നാളെ രാവിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും. കബറടക്കം വ്യാഴം രാവിലെ 10.30ന് രാമേശ്വരത്ത് നടക്കുമെന്ന് കലക്ടർ അറിയിച്ചു. നാളെ വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. ഇപ്പോള്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുകയാണ്. വൈകിട്ട് നാലുമണി മുതല്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങി.

ഷില്ലോങ്ങിൽ നിന്നു 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പ്രതിരോധമന്ത്രി മനോഹർ പരീക്കർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാഷ്ട്രപതിക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു.

 pranab-mukharjee.jpg.image.784.410

 

LEAVE A REPLY

Please enter your comment!
Please enter your name here