തിരുവനന്തപുരം: ജിഎസ്ടി വന്നപ്പോള്‍ മലയാളിയുടെ ഏകവില ഇറച്ചിക്കോഴിയുടെ വിലയെക്കുറിച്ച്. വില കൂടുകയും ജനരോഷം ഇരമ്പുകയും ചെയ്തതോടെ കോഴിവില കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ തന്നെ മുന്‍കൈയെടത്തു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐഎം അനുകൂല സംഘടനയും രംഗത്തുവന്നരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് പൗള്‍ട്രി ഫാമേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി പറഞ്ഞു. ഐസക് പറഞ്ഞതില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നതിനെതിരെ നടപടിയെടുത്താല്‍ കടകള്‍ അടിച്ച് സമരം ചെയ്യുമെന്ന് മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുകയം ചെയ്തു.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍ ജനം ഇടപെടണം. കോഴി നികുതി പൂര്‍ണായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 രൂപ നികുതിയടക്കം 103 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച മുതല്‍ ഈ വില നിലവില്‍ വരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് ഫെയ്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇപ്പോഴത്തെ വിലയ്ക്ക് ഞായറാഴ്ച്ച വരെ സ്‌റ്റോക്ക് വിറ്റഴിക്കാനാണ് വ്യാപാരികളുടെ തീരുമാനം. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ ഞായറാഴ്ച്ച തൃശ്ശൂരില്‍ യോഗം ചേരും. കടകള്‍ അടച്ച് സമരം ചെയ്യുന്നതിനൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് കോഴി എത്തിക്കുന്നത് നിര്‍ത്തിവെയ്ക്കാനും ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here