അമ്മയെന്ന പദത്തിന് അനേകം അര്‍ത്ഥങ്ങളുണ്ട്. സ്‌നേഹത്തിന്റെ നിറകുടമാണമ്മ. കരുണയുടെ വറ്റാത്ത നീരുറവയാണ് അമ്മ. 

“അമ്മയല്ലാതൊരു ദൈവമുണ്ടോ…
അതിലും വലിയൊരു കോവിലുണ്ടോ’ (ശ്രീകുമാരന്‍തമ്പി)

ആ അമ്മയെന്ന പരിശുദ്ധ നാമത്തെ ഒരു സിനിമാ സംഘടനയ്ക്ക് നല്‍കി കളങ്കപ്പെടുത്തിയവരാണ് കേരളത്തിലെ താര രാജാക്കന്മാര്‍. കോമഡി കാട്ടുന്ന കുറെ താരങ്ങളെ എം.പിയാക്കിയും എം.എല്‍.എ ആക്കിയും കേരള ജനത സംസ്കാര ശൂന്യരായിരിക്കുന്നു. ഒരു സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കൂട്ടുനില്‍ക്കുന്ന കാപാലികന്മാര്‍. വേട്ടക്കാരനേയും ഇരയേയും ഒരുപോലെ കാണുന്ന വെറും നീചന്മാര്‍ തന്നെ. 

മിമിക്രിയില്‍ തുടങ്ങി, നായകനായി, ജനപ്രിയ നടനായി അവസാനം യഥാര്‍ത്ഥ വില്ലനായിത്തീര്‍ന്ന അഭിനയ ചക്രവര്‍ത്തിയുടെ ജീവിതം താമസിയാതെ അഴിക്കുള്ളിലാകും.കുറ്റം പൂര്‍ണ്ണമായി തെളിഞ്ഞാല്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പായിരിക്കും. 90 ദിവസത്തിനകം കുറ്റം തെളിയണം. ഇതിനകം പല കളികളും അമ്മ നടത്തിയിരിക്കും. കാരണം വമ്പന്‍ സ്രാവുകളാണ് വലയില്‍ കുടങ്ങിയിരിക്കുന്നത്. 

സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്ത “ദൈവത്തിന്റെ സ്വന്തംനാട്’. ഈ പേര് നല്‍കിയ വിദ്വാന് ഒരു അവാര്‍ഡ് കൊടുക്കണം. 

കേരളം ഒരു ഭ്രാന്താലയം മാത്രമല്ല. ഒരു പീഢനാലയം കൂടിയായിത്തീര്‍ന്നിരിക്കുന്നുവെന്നു പറയുമ്പോള്‍ മൂക്കത്ത് വിരല്‍വെയ്‌ക്കേണ്ടിവന്നേക്കാം. ഒരു പ്രശസ്തയായ നടിയുടെ ഗതി ഈവിധത്തിലായെങ്കില്‍ പാവപ്പെട്ട സ്ത്രീകളുടെ ഗതി അതി ദുരിതത്തിലായിരിക്കുമല്ലോ? കുറ്റം ചെയ്തത് സിനിമാ നടനായാലും വൈദീകനായാലും സന്യാസിയായാലും മദ്രസ അധ്യാപകനായാലും ഇവരെ വന്ധ്യംകരണം നടത്തിയിട്ട് കാര്യമില്ലെന്നിപ്പോള്‍ മനസ്സിലാകുന്നു. ലിംഗഛേദനം നടത്തി ആജീവനാന്തം കല്‍ത്തുറിങ്കില്‍ അടയ്ക്കണം. എങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുകയുള്ളൂ. 

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്ത് സ്പര്‍ശിക്കുവാന്‍ അവളുടെ അമ്മയ്ക്കുപോലും അവകാശമില്ല. ഇത്തരമൊരു ഹീനകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ചലച്ചിത്ര താരമാകുന്നുവെന്നു വരുമ്പോള്‍ ലോകത്തിനു മുന്നില്‍ മലയാള സിനിമയ്ക്കു ഒരു വലിയ അപമാനം തന്നെയാണ്. കേരള പോലീസ് കൃത്യമായ തെളിവുകളുടെ പേരിലാണ് ഈ അറസ്റ്റ് എങ്കില്‍ അവരെ അഭിനന്ദിക്കണം. പീഡനക്കാരേയും ബലാത്സംഗവീരന്മാരേയും പിന്താങ്ങുകയും, മലയാള സിനിമയിലെ ചില നടിമാര്‍ വേണമെങ്കില്‍ നിര്‍ബന്ധിച്ചാല്‍ കിടക്കപങ്കിടാനും തയാറാണെന്നും പുലമ്പിയ അമ്മയുടെ പ്രസിഡന്റ് ശ്രീമാന്‍ ഇന്നസെന്റ് എം.പിസ്ഥാനവും പ്രസിഡന്റ് സ്ഥാനവും രാജിവെയ്ക്കണം. നിങ്ങള്‍ക്ക് കോമഡി കാണിക്കാനുള്ളതല്ല ലോക് സഭയും നിയമസഭയും. അതുപോലെ ബഡായി ബംഗ്ലാവിലെ ബഡായി പറയുന്നതുപോലെയല്ല നിയമസഭ എന്നു ശ്രീമാന്‍ മുകേഷും മനസ്സിലാക്കുന്നത് നന്നായിരിക്കും. സ്വന്തം സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന നിങ്ങള്‍ നാലു കാലുള്ള മനുഷ്യ മൃഗങ്ങളാണ്. കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിനെ ഒരു പീഡന കേരളമാക്കി ലോകത്തിനു മുന്നില്‍ തരംതാഴ്ത്താന്‍ കൂട്ടുനിന്ന നിങ്ങള്‍ക്ക് വേണ്ടത് കല്‍ത്തുറുങ്ക് തന്നെയായിരിക്കും. 

കേരളാ പോലീസിന് അഭിനന്ദനം നേര്‍ന്നുകൊണ്ട് അമേരിക്കന്‍ മലയാളികളുടെ ബിഗ് സല്യൂട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here