കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ വീണ്ടും കേസ്. സുനില്‍കുമാര്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് സുനിലിനെതിരെ കേസ്. നിര്‍മ്മാതാവ്. ജോണി സാഗരികയുടെ പരാതിയിലാണ് കേസ്. 211 നവംബറില്‍ സംഭവം നടന്നത്. ജോണി സാഗരികയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. നടിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
ഇന്ന് രാത്രിയോടെയാണ് സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. 2011ല്‍ ജോണി സാഗരിക നിര്‍മ്മിച്ച ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ടെംപോ ട്രാവലറില്‍ നടിയെ തട്ടികൊണ്ട് പോയത്. ഒരു ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അന്ന് നടിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല.
സുനിലിനെതിരെ കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ജോണി സാഗരികയുടെ പരാതിയില്‍ അന്ന് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പോലീസ് പിടിയിലായതായാണ് സൂചന. നാളെ പോലീസ് ജയിലിലെത്തി സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here