തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു നന്തന്‍കോട് കൂട്ടക്കൊലക്കേസ്. അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഈ കേസിലെ പ്രതി കേഡല്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സഹതടവ്കാരനോട് കേഡല്‍ തന്നെ ഇക്കാര്യം പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നത്. ഒരു പുതിയ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞ് കേഡല്‍ ടെറസില്‍ കൊണ്ടുപോയി കൊന്നതായി കേഡല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതായിരുന്നു ആദ്യം പൊലീസിന് ലഭിച്ച സൂചന. കേഡല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേഡലിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു കുറച്ച് കാലം. അതിന് ശേഷമാണ് തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയത്.
ഒരു പ്രത്യേക ഗെയിം താന്‍ സ്ഥിരമായി കളിക്കാറുണ്ടെന്നും ഇത് കളിക്കുമ്പേള്‍ ആരോ തന്നെ നിയന്ത്രിക്കുന്നത് പോലെ തോന്നുമെന്നും കേഡല്‍ പറഞ്ഞിരുന്നു.അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി കേഡല്‍ രാജ ആദ്യം മുതല്‍ക്കേ പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോഴ് പുറത്ത് വരുന്നത് വളരെ ഞെട്ടിക്കുന്ന സംഭവമാണ്.
കേഡല്‍രാജി കളിച്ചാലും ഇല്ലെങ്കിലും ഇപ്പോള്‍ കേരളത്തെ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ബ്ലൂവെയ്ല്‍ മരണങ്ങള്‍. ദുര്‍ഘടമായ പലഘട്ടങ്ങളിലൂടെ കടന്ന് പോയ ശേഷം ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുക എന്നതാണ് ഈ ഗെയിമിന്റെ രീതി. കേഡല്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പുതിയ ഗെയിം കാണിച്ച് തരാം എന്ന് പറഞ്ഞ് വീടിന് മുകളിലെ നിലയിലേക്ക് വിളിച്ച് വരുത്തിയാണ് കേഡല്‍ കൊലപാതാകം നടത്തിയത്. നാലുപേരെയും മഴു ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here