Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംനരേന്ദ്ര മോദി ദൈവത്തിന്റെ സമ്മാനവും സുഷമ രാജ്യത്തിന്റെ സ്വത്തുമെന്ന് വെങ്കയ്യനായിഡു

നരേന്ദ്ര മോദി ദൈവത്തിന്റെ സമ്മാനവും സുഷമ രാജ്യത്തിന്റെ സ്വത്തുമെന്ന് വെങ്കയ്യനായിഡു

-

modi-god-gift.jpg.image.784.410

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു ദൈവം തന്ന സമ്മാനവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യത്തിന്റെ സ്വത്തുമാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു. ഇവരുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് പാർട്ടിക്കുള്ള മറുപടിയായാണ് വെങ്കയ്യയുടെ പ്രസ്താവന. പാർലമെന്റ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെയും സുഷമസ്വരാജും വ്യാപം കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ സുഷമ രാജ്യത്തിന്റെ സ്വത്താണെന്നും മറ്റുള്ളവർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ സാധ്യതയില്ല. പക്ഷേ, കോൺഗ്രസ് ഇപ്പോഴും രാജി ആവശ്യവുമായി നടക്കുകയാണ്. അദ്ദേഹം പറഞ്ഞു. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു വെങ്കയ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ദൈവം തന്ന സമ്മാനമാണ്. മോദിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നത്. മോദി എന്നാൽ 3 ഡി ആണ്. ഡിസൈസിവ്നസ് (നിശ്ചയദാര്‍ഢ്യം) , ഡൈനമിസം (ശക്തി), ഡെവലപ്മെന്റ് (വികസനം) എന്നിങ്ങനെയാണ് ഈ മൂന്ന് ഡി കളെ നായിഡു വിശേഷിപ്പിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി നടത്തിയ വികസനപ്രവർത്തനങ്ങളെയും അദ്ദേഹം ഒാർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: