ചെങ്ങന്നൂര്‍: ഓര്‍മകള്‍ ഉറങ്ങുന്ന കാരണവര്‍ വില്ല വില്‍പ്പനയ്ക്ക്. ചെങ്ങന്നൂര്‍ ചെറിയനാട് ഗ്രാമ പഞ്ചായത്തിലെ ആഢംബര വീടുകളിലൊന്നായ ഇത് അമേരിക്കന്‍ മലയാളിയായ ഭാസ്‌കരകാരണവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വില്ല സ്വന്തമാക്കാനായിരുന്നു മരുമകള്‍ ഷെറിന്‍ ഭര്‍ത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയത്. കേരളത്തെ നടുക്കിയ ഭാസ്‌ക്കര കാരണവര്‍ വധത്തിലൂടെയാണ് കാരണവര്‍ വില്ല പ്രശസ്തമായത്. ഭാസ്‌ക്കര കാരണവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കാരണവര്‍ വില്ലയില്‍ മക്കളാരും താമസിക്കാനെത്താത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 67 വയസുകാരനായ ഭാസ്‌കര കാരണവരുടെ ഉടമസ്ഥതയിലുള്ള വില്ല ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ആഡംബര വീടുകളിലൊന്നായിരുന്നു.
2009 നവംബര്‍ ഒന്‍പതിനാണ് ഭാസ്‌കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. 2009 നവംബര്‍ ഒമ്പതിനാണ് ഭാസ്‌ക്കര കാരണവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസും ബന്ധുക്കളും ആദ്യം കരുതിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്ത ബന്ധുക്കളുടെ സഹായത്തോടെയാണ് കൊലപാതകമെന്ന് കണ്ടെത്തി. പിന്നീടാണ് ഷെറിന്‍ അറസ്റ്റിലായത്. ഇതോടെയാണ് ഷെറിന്റെ അവിഹിത ബന്ധങ്ങളും ക്വട്ടേഷന്‍ ബന്ധങ്ങളും പുറംലോകമറിയുന്നത്.
ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പോലീസും കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കാരണവരുടെ മക്കളാകട്ടെ അമേരിക്കയില്‍ സ്ഥിര താമസമാണ്.
എറണാകുളം സ്വദേശിയായ അഭിഭാഷകനെയാണ് വീട് വില്‍ക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഷെറിനുമായി അടുത്ത ബന്ധമുള്ള ബാസിത് അലി, നിധിന്‍, ഷാനു റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ഭാസ്‌ക്കര കാരണവരെ കൊലപ്പെടുത്തിയത്. ഷെറിനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളെല്ലാം ഇപ്പോള്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്. ഷെറിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് കരുതപ്പെടുന്നത് . കാരണവരുടെ സ്വത്തുക്കള്‍ ഷെറിന്റെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്.

LEAVE A REPLY

Please enter your comment!
Please enter your name here