തിരുവനന്തപുരം: ഫോണ്‍ വിവാദത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്ന് എ.കെ.ശശീന്ദ്രന്‍. രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. അതാണ് അവര്‍ അന്വേഷിക്കുന്നത്. ഞാന്‍ ആരേയും സംശയിക്കുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടേയും ,മാധ്യമങ്ങളുടേയും പിന്തുണയില്‍ സന്തോഷമുണ്ട്. ക്രൂശിക്കപ്പെട്ടതാണെന്ന് പരിതപിക്കാന്‍ ഞാനില്ല. കമ്മീഷന്‍ ശുപാര്‍ശകള്‍ നടത്തിയ ശേഷം അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. മന്ത്രി സ്ഥാനത്തിന്റെ കാര്യം പാര്‍ട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here