ലക്നൗ ∙ ‘‘ലോകത്ത് രണ്ടുതരം ആളുകളുണ്ട്: എന്നെ നേരിട്ടു കണ്ടിട്ടു ഫോളോ ചെയ്യുന്നവരും ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഇവിടെ എന്നെ ഫോളോ ചെയ്യുന്നവരും!’’ ഇതു താജ്മഹലിന്റെ പ്രഥമ ട്വീറ്റ്. ലോകത്താദ്യമായി ട്വിറ്ററിൽ അക്കൗണ്ട് തുറന്ന ചരിത്രസ്മാരകമെന്ന പ്രൗഢിയോടെ.

അക്കൗണ്ട് തുറന്ന് ഒരുമണിക്കൂറിനകം 2000 പേരാണു ട്വിറ്ററിൽ താജ്മഹലിനെ പിന്തുടർന്നത്. @Taj Mahal എന്ന ട്വിറ്റർ അക്കൗണ്ട് സന്ദർശിക്കുന്നവർ സ്വന്തം ചിത്രം MyTajMemory എന്ന ഹാഷ് ടാഗിൽ ഷെയർ ചെയ്യാം. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഇന്നലെ താജ്മഹലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തുറന്നത്.

ഉദ്ഘാടനം താജ്മഹലിൽ വച്ചുതന്നെ നടത്താനായിരുന്നു ആലോചനയെങ്കിലും പുരാവസ്തുവകുപ്പ് എതിർത്തതുമൂലം ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here