Politicsതിരുവനന്തപുരം: കലാലയങ്ങളിലെ ആഘോഷപരിപാടികള്‍ അതിരവിടുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദ്ദശങ്ങളുമായി സര്‍ക്കാര്‍. തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥിനി മരിക്കാനിടയായതോടെയാണ് കലാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും, യൂണിയനുകള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. കലാലയങ്ങളില്‍ പൊലീസിനു പ്രവേശനം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കുക, കോളജ് യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക, ക്യാമ്പസുകളില്‍ സ്ഥിരം അച്ചടക്ക സമിതികള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍.  സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, മാനേജ്‌മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിലവിലെ നിബന്ധനകള്‍ അനുസരിച്ച് കലാലായത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് പൊലീസിന് സാങ്കേതിക തടസ്സങ്ങളുണ്ട്. പ്രിന്‍സിപ്പല്‍മാരുടെ അനുമതിയോടെ മാത്രമേ പൊലീസിനു ക്യാമ്പസില്‍ പ്രവേശിക്കാനാകൂ. ഈ നിബന്ധന എടുത്തു കളയണം. ഏതു സാഹചര്യത്തിലും മുന്‍കൂര്‍ അനുമതിയില്ലാതെ അകത്തു കടക്കാനുള്ള അനുവാദമുണ്ടാകണം. കോളജ് യൂണിയനെതിരെ പരാതികള്‍ ഉയര്‍ന്നാല്‍ അതു പരിശോധിക്കുന്നതിന് പ്രിന്‍സിപ്പല്‍ അദ്ധ്യക്ഷനായ ഒരു സ്ഥിരം അച്ചടക്ക സമിതി ഉണ്ടാവണം, ഇതില്‍ വീഴ്ചയുണ്ടായാല്‍ അച്ചടക്ക സമിതിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും തുടങ്ങിയവയാണ് യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനു പുറമേ കോളജിനുള്ളില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തവാനും, നിര്‍ദ്ദേശമുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കണം. ഇവ ധരിക്കാതെ വരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കണം. തുടര്‍ച്ചായി മൂന്നു തവണയിലധികം നിയമലംഘനം നടത്തിയാല്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യണം തുടങ്ങിയവയും സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെ യോഗം ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യുവാനും യോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here