തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ ഐ.എ.എസിനെ സസ്‌പെൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്നതെന്നും ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ പ്രകാരമാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇദ്ദേഹത്തെ സംബന്ധിച്ച്, അഖിലേന്ത്യാ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഉണ്ടായതായി സമിതി കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. വിഷയം സംബന്ധിച്ച് വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here