ഇടുക്കി: തൊടുപുഴയിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി. മത്സരിച്ച ഏഴു സീറ്റിൽ അഞ്ചിടത്തും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം നാലിൽ രണ്ടിടത്ത് വിജയിച്ചു. കേരള കോൺഗ്രസിലെ വഴിപിരിയലിനു ശേഷം വന്ന ഈ ഫലം ജോസഫ് വിഭാഗത്തിനും യുഡിഎഫിനും വൻ തിരിച്ചടിയാണ്. നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് – 13, എൽഡിഎഫ്– 12, ബിജെപി – 8 , യുഡിഎഫ് വിമതർ –2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here