ജിദ്ദ : സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ വിമാനത്തിന് തീപിടിച്ചു. നിർത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേനയാണ് അറിയിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.യെമൻ അതിർത്തിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള അബ്ഹവിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഇറാൻ പിന്തുണയോടെ ഹൂതി വിമതർ അയച്ച രണ്ടു സായുധഡ്രോണുകൾ ലക്ഷ്യത്തിലെത്തും മുൻപ് തകർത്തതായും സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ് ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും പറഞ്ഞുആക്രമണത്തെലോകരാഷ്ട്രങ്ങൾ അപലപിച്ചു. സൗദിയിലെ ജനവാസകേന്ദ്രങ്ങൾക്കു നേരേ നടത്തുന്ന ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഹൂതിആക്രമണത്തെ അമേരിക്ക,ഫ്രാൻസ്, ജിസിസി, അറബ് രാജ്യങ്ങൾ തുടങ്ങിയവർ അപലപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here