1978ല്‍ അടച്ചുപൂട്ടിയ ബോര്‍ഡിംഗ് സ്‌കൂളിന്റെ തറയ്ക്ക് താഴെ നിന്ന് കണ്ടെത്തിയയത് ഇരുന്നൂറിലേറെ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍. കാനഡയിലെ കാംലൂപ്പ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ ഗോത്ര സ്‌കൂളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗോത്രസമൂഹങ്ങള്‍ക്കായി നടത്തിയിരുന്ന സ്‌കൂളായിരുന്നു ഇത്. ലേസര്‍ സംവിധാനങ്ങളുപയോഗിച്ചുള്ള സ്‌കാനിംഗിലാണ് സ്‌ക്കൂളിന്റെ തറയ്ക്ക് താഴെ 215 കുട്ടികളെ കൊലചെയ്ത് മൂടിയെന്ന കണ്ടെത്തിയിരിക്കുന്നത്.

ഇത്രയധികം കുട്ടികള്‍ എങ്ങനെ മരണപ്പെട്ടുവെന്നും എന്തുകൊണ്ട് കെട്ടിടത്തിലെ തറയ്ക്ക് താഴെ അവരെ അടക്കം ചെയ്തതെന്നും തെളിഞ്ഞിട്ടില്ല. 1950കളില്‍ ഒരേ സമയം 500 കുട്ടികള്‍ ഒരേ സമയം ഇവിടെ താമസിച്ചിരുന്നു. അതേസമയം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പലവിധ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. 19-ാം നൂറ്റാണ്ടില്‍ തനതു ഗോത്രസമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ ക്രൂര സംഭവമായിട്ടാണ് ചരിത്രകാരന്മാര്‍ സംശയിക്കുന്നത്. ചരിത്രത്തിലെ ക്രൂരതകള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്നായിരുന്നു സംഭവത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here