അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. മിയാമിയിലെ ഫ്ലോറിഡാ ക്ലബ്ബില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പോലീസ് അറിയിച്ചു. മിയാമിയിലെ ബില്ലാര്‍ഡ്സ് ക്ലബ്ബിന് മുന്നില്‍ കാറിലെത്തിയ അക്രമികള്‍ കൂടിനിന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ക്ലബ്ബിലെ ഒരു സംഗീത പരിപാടിക്കായി എത്തിയവര്‍ക്കാണ് വെടിയേറ്റത്.

കാറിലെത്തിയ മൂന്ന് പേരാണ് വെടിവെപ്പ് നടത്തിയത്. അക്രമികളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരു മാസത്തിനിടെ നാലാം തവണയാണ് അമേരിക്കയിലെ വിവിധ മേഖലകളില്‍ തോക്കുപയോഗിച്ചുള്ള അക്രമം നടക്കുന്നത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here