ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രക്കാർ എത്തിതുടങ്ങി. വിലക്ക്​ നീങ്ങിയ ആദ്യദിനം തന്നെ നൂറുകണക്കിന്​ യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ എത്തി. 100 ദിവസത്തിന്​ ശേഷമാണ്​ താമസവിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ പ്രവേശനാനുമതി ലഭിക്കുന്നത്​.

കൊച്ചിയിൽ നിന്ന്​ പുലർച്ചെ പുറപ്പെട്ട വിമാനത്തിൽ എത്തിയ കോഴിക്കോട്​ രാമനാട്ടുകര മനശാന്തി ആശുപത്രിയിലെ സൈക്യാസ്​ട്രിസ്​റ്റ്​ ​ഡോ. അനീസ്​ അലി അനുഭവം വിവരിക്കുന്നു…

‘യു.എ.ഇയിലേക്ക്​ പുറപ്പെടാൻ പുലർച്ചെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. 2490 രൂപ നൽകി റാപിഡ്​ പി.സി.ആർ പരിശോധന നടത്തി. അരമണിക്കൂറിനുള്ളിൽ ഫലവും ലഭിച്ചു. ​െഎ.സി.എ അനുമതിക്കായി നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു. എന്നാൽ, കൗണ്ടറിലെത്തിയപ്പോൾ അവർ പറഞ്ഞു അനുമതി ലഭിച്ചിട്ടില്ലെന്ന്​. അനുമതി ലഭിക്കാതെ പോകാൻ കഴിയില്ലെന്നും അവർ അറിയിച്ചു. സമാന അനുഭവമുള്ള പലരും അവിടെയുണ്ടായിരുന്നു.

എന്നാൽ, ഒരുമണിക്കൂറിന്​ ശേഷം അനുമതി ലഭിച്ചതായി അറിയിപ്പ്​ വന്നു. അതേസമയം, നാട്ടിൽ നിന്ന്​ വാക്​സിനെടുത്ത പലരും അവിടെ എത്തിയിരുന്നു. കോവാക്​സിനും കോവിഷീൽഡും എടുത്തവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കൊന്നും യാത്രാ അനുമതി നൽകിയില്ല.

എമിറേറ്റ്​സി​െൻറ ബിസിനസ്​ ക്ലാസിൽ 67,000 രൂപയായിരുന്നു ടിക്കറ്റ്​ നിരക്ക്​. രാവിലെ 7.30ന്​ ദുബൈയിലെത്തി. ഇവിടെ പ്രത്യേകിച്ച്​ പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. ക്വാറൻറീൻ വേണമെ​ന്നും നിർദേശിച്ചിട്ടില്ല. പി.സി.ആർ പരിശോധനക്ക്​ ശേഷം താമസ സ്​ഥലത്തേക്ക്​ പോകാൻ അനുവദിച്ചു’.

LEAVE A REPLY

Please enter your comment!
Please enter your name here