ലോകത്തിലെ ഏറ്റവും വലിയ ഒബ്സര്‍വേഷന്‍ വീല്‍ ദുബായില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. വിനോദസഞ്ചാരരംഗത്തെ പുതിയ ആകര്‍ഷണമാണ് ഒബ്‌സര്‍വേഷന്‍ വീല്‍ അഥവാ നിരീക്ഷണ ചക്രം. ദുബായ് നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് 360 ഡിഗ്രിയില്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. 820 അടി ഉയരത്തില്‍ 48 കാബിനുകളോടെയാണ് ഐന്‍ ദുബായ് എന്ന പേരിട്ടിരിക്കുന്ന ഒബ്‌സര്‍വേഷന്‍ വീല്‍ ഒരുക്കിയിരിക്കുന്നത്.

ഒരേസമയം 1750 പേര്‍ക്ക് ഇതിലിരുന്ന് കാഴ്ചകള്‍ കാണാം. ഒരുതവണ വീല്‍ ഉയര്‍ന്നുതാഴുന്നതിന് 38 മിനിറ്റെടുക്കും. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഞ്ജിനീയറിംഗ് വൈദഗ്ധ്യം നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 11,200 ടണ്‍ ഉരുക്കുകൊണ്ടാണ് നിര്‍മ്മാണം. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകളാണ് ഒബ്‌സര്‍വേഷന്‍ വീലിന്റെ തൂണുകളാകുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here