മുംബൈ: 2021 ഡിസംബർ 24: നോൺ-ലൈഫ് ഇൻഷുറൻസ് വിഭാഗത്തിലെ ഇന്ത്യയിലെ പ്രമുഖവും വിശ്വസനീയവുമായ സ്വകാര്യ കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എസ്എംഇ-കൾ) 2020 ഡിസംബറിൽ www.sme.icicilombard.com എന്ന ഓൺലൈൻ ബിസിനസ് ഇൻഷുറൻസ് പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. മൈക്രോ എന്റർപ്രൈസസിനുള്ള ഇൻഷുറൻസ് ആരും കടന്നു ചെല്ലാത്ത ഒരു വ്യവസായമായതു കൊണ്ട് ഒരു ടാർഗെറ്റ് ഗ്രൂപ്പിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. ബാധ്യതകളിൽ നിന്നും സ്വത്ത് അപകടങ്ങളിൽ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് ഇൻഷുറൻസ് പോളിസികൾ നൽകി അത്തരം എസ്എംഇ-കളെ ശാക്തീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐസിഐസിഐ ലോംബാർഡ് ജീവനക്കാരെ ലക്ഷ്യമാക്കിയുള്ള ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് (ജിഎച്ച്ഐ) ആരംഭിച്ചു.

ജീവനക്കാർ ഒരു സ്ഥാപനത്തിന്റെ നട്ടെല്ലും ഏറ്റവും മൂല്യവത്തായ ആസ്തിയുമാണ്. ഐസിഐസിഐ ലോംബാർഡിന്റെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് (ജിഎച്ച്ഐ) ഉൽപ്പന്നം ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ) മുതൽ വലിയ സ്ഥാപനങ്ങൾ വരെയുള്ള എല്ലാ ബിസിനസുകളിലും ജോലി നോക്കുന്ന ജീവനക്കാർക്ക് അനുയോജ്യമായ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാർക്കായി 1 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാനാകും. ഇനി പ്പറയുന്ന കാരണങ്ങളാൽ ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത മുമ്പത്തേക്കാൾ കൂടുതലാണ്.


·         കുതിച്ചു ഉയരുന്ന മെഡിക്കൽ ചെലവുകൾ

·         പതിവ് വൈദ്യപരിശോധനയും പരിചരണയുടേം ആവശ്യകത

·         സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണാനുള്ള ഭീമമായ ചിലവ്

·         ആശുപത്രിവാസത്തിനും ചികിത്സയ്ക്കുമുള്ള സാധ്യത

 
ഐസിഐസിഐ ലോംബാർഡിന്റെ ജിഎച്ച്ഐ പ്ലാനുകൾ പ്രകാരം ലഭിക്കുന്ന അപേക്ഷകൾ സാധാരണയായി ജീവനക്കാർക്കും ജീവിതപങ്കാളികൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതാണ്. ഇത് മൊത്തത്തിലുള്ള അപേക്ഷകളുടെ നാലിൽ മൂന്ന് ഭാഗമാണ്. നാലിലൊന്ന് കേസുകളിൽ രക്ഷിതാക്കൾക്ക് പരിരക്ഷ ലഭിക്കുന്നു. അതേസമയം ഉപഭോക്താക്കളിൽ മൂന്നിലൊന്ന് പേരും പ്രസവ പരിരക്ഷയും തിരഞ്ഞെടുക്കുന്നു.

കോവിഡ് മഹാമാരി പലരെയും ഭയപ്പെടുത്തുകയും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. വരുമാനം വർധിച്ച എസ്എംഇകൾ പ്രധാനമായും തങ്ങളുടെ കമ്പനിക്ക് മാത്രമല്ല ജീവനക്കാർക്കും ഇൻഷുറൻസ് ഉള്ളതിന്റെ നേട്ടങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. കോവിഡിന് ശേഷം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യം പലമടങ്ങ് വർദ്ധിച്ചു. ഇതിന്റെ ഫലമായി വിവിധ വ്യവസായങ്ങളിൽ നിന്നുള്ള ചെറുകിട കമ്പനികൾ തങ്ങളുടെ ജീവനക്കാരെ പരിരക്ഷിക്കുന്നതിന് ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കുന്നതിന് ഐസിഐസിഐ ലോംബാർഡ് സാക്ഷ്യം വഹിച്ചു. പ്രതിഭകളെ നിലനിർത്താനും പുതിയ പ്രതിഭകളെ ആകർഷിക്കാനുമുള്ള ഒരു ഉപാധി കൂടിയാണിത്. GHI പ്ലാൻ www.sme.icicilombard.com-ൽ ലഭ്യമാക്കിയതിനു ശേഷം സ്ഥാപനത്തിന് SME-കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇത് ഓരോ മാസവും ശരാശരി 10% വർദ്ധനവ് രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here