കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ  പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 2022 ഏപ്രിൽ 1ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ മദേർസ്ഡേ ആഘോഷവും ആരോഗ്യ സെമിനാറും നടന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലേഡി ഡോക്റ്റര്‍, ഡോ: പ്രിത്വി രാജ് ‘”പ്രീ & പോസ്റ്റിനേറ്റൽ കെയർ’ എന്ന വിഷയത്തില്‍  സെമിനാർ നടത്തി.

കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ച മദേർസ്ഡേ മീറ്റിംഗിൽ പ്രവാസി ശ്രീ കോഡിനേറ്റർ പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ്‌ മുൻസിർ അൽ ഹിലാൽ പ്രിവിലേജ് കാർഡ് പ്രവാസി ശ്രീ അംഗങ്ങൾക്ക് നൽകി.

പ്രവാസി ശ്രീ നടത്തിയ അമ്മയും കുഞ്ഞും ഫോട്ടോ കോണ്ടസ്റ്റ് വിജയികളായവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ  വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി ആർ. കിഷോർ കുമാർ എന്നിവർ സമ്മാനവിതരണം നടത്തി പ്രവാസി ശ്രീ കോഡിനേറ്റർ സുമി ഷമീർ നിയന്ത്രിച്ച പരിപാടിയിൽ പ്രവാസി ശ്രീ കോഡിനേറ്റർ ജിബി ജോൺ സ്വാഗതവും ജിഷാ വിനു നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here