അബൂദബി: സർക്കാർ ഓഫിസുകളിൽ പ്രവേശിക്കുന്നതിന് ഗ്രീൻപാസ് വാലിഡിറ്റി 14 ദിവസത്തിൽനിന്ന് 30 ദിവസമാക്കി വർധിപ്പിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കൈമാറി. ഏപ്രിൽ 29 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ വാണിജ്യകേന്ദ്രങ്ങളിലും വിനോദകേന്ദ്രങ്ങളിലും മറ്റു ചടങ്ങുകളിലും 100 ശതമാനം പേർക്ക് പങ്കെടുക്കാമെന്ന ഇളവ് കഴിഞ്ഞദിവസം അബൂദബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി നൽകിയിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഗ്രീൻപാസ് വാലിഡിറ്റി 14 ദിവസത്തിൽനിന്ന് 30 ദിവസമാക്കി അബൂദബിയിൽ നീട്ടിയിരുന്നു. വാണിജ്യകേന്ദ്രങ്ങളിലും വിനോദകേന്ദ്രങ്ങളിലും മറ്റു ചടങ്ങുകളിലുമൊക്കെ 100 ശതമാനം ആളുകളെ പങ്കെടുപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം. യു.എ.ഇയിലെ കോവിഡ് ബാധ വളരെ കുറഞ്ഞ നിലയിൽ തന്നെ തുടരുകയാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് (0.2 ശതമാനം) ഇമാറാത്തിലേതെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here