മസ്‌കറ്റ് : ഇരുനൂറിലേറെ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം. കൂടുതൽ തൊഴിൽ മേഖലകളിലേത്ത് സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രി ഡോ. മഹ്ദ്‌ ബിൻ സെയ്‌ദ് ബഔവിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മേഖലകളിൽ വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്‌തികകളാണ് സ്വദേശികൾക്കായി നിജപ്പെടുത്തിയിരിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്.ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള തസ്തികകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.

അതേസമയം സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിൽ മേഖലകളിലും സ്വദേശി വത്കരണം കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു. പ്രൊജക്ട് മാനേജ്‌മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here