മുംബൈ:പരമ്പരാഗത കരകൗശലത്തൊഴിലാളികളെയും അവരുടെ കരവിരുതും നേരിട്ട് കാണാനും ആസ്വദിക്കാനുമുള്ള പൊതുജന താല്പര്യത്തെത്തുടർന്ന്, നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ ആർട്ട് & ക്രാഫ്റ്റ് എക്‌സിബിഷൻ സ്വദേശിന്റെ പ്രദർശനം നീട്ടാൻ തീരുമാനിച്ചു. പിച്ച്വായ്, തഞ്ചാവൂർ, പട്ടചിത്ര, പട്ടോള, വെങ്കിടഗിരി, ബനാറസ്, പൈത്താൻ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള നെയ്ത്തുകൾ, ജയ്പൂരിൽ നിന്നുള്ള നീല മൺപാത്രങ്ങൾ തുടങ്ങിയ പ്രശസ്തമായ പരമ്പരാഗത കലാരൂപങ്ങളിൽ വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധരെ സന്ദർശകർക്ക് കാണാനും ആശയവിനിമയം നടത്താനുമുള്ള ഒരു അവസരമാണ് സ്വദേശ് പ്രദർശനം.

“ഇന്ത്യയിലെ കരകൗശല വിദഗ്ധർ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അവരുടെ കലകളും കരകൗശലങ്ങളും നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. അവരുടെ വൈദഗ്ധ്യവും കഴിവും പ്രകടിപ്പിക്കാനും, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും, അവർക്ക് ഒരു ആഗോള പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുവെന്നത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ ശ്രീമതി നിത അംബാനി പറഞ്ഞു. “സ്വദേശികളും വിദേശികളും ഒരു പോലെ ആസ്വദിച്ച ഈ പ്രദർശനവും അവരിൽ നിന്ന് ഈ കലാകാരന്മാർക്ക് സമൃദ്ധമായി ലഭിച്ച ശ്രദ്ധയും അഭിനന്ദനവും കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവരുടെ കഥകൾ കേൾക്കുന്നതും കരകൗശലത്തോടുള്ള അവരുടെ അസാധാരണമായ അഭിനിവേശം കാണുന്നതും അതിശയകരമായിരുന്നു. സ്വദേശ് നമ്മുടെ പൈതൃകത്തിന്റെ ആഘോഷമാണ്, അത് നമ്മുടെ കരകൗശല വിദഗ്ധരോടുള്ള ബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും അവരുടെ ഉപജീവനത്തിന്റെയും ഒരു പുതിയ തുടക്കത്തെ അടയാളപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” , ശ്രീമതി അംബാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here